പയ്യോളി: ജനുവരി 19 മുതൽ 26 വരെ സമുചിതവുമായി ആഘോഷിക്കുന്ന ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിനു തുടക്കമായി. തന്ത്രി മുഖ്യനും ക്ഷേത്രാചര്യനുമായ ബ്രഹ്‌മശ്രീ പറവൂർ കെ.എസ്.രാകേഷ് തന്ത്രികളൂടേയും ക്ഷേത്രം മോൽശാന്തി സി .പി .ഉണ്ണീ ശാന്തിയുടെയും മണ്ണൂർ ശ്രീ രാമാനന്ദഗുരു സ്വാമികളുടെ ശിഷ്യരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്.
വിവിധ കലാസാംസ്‌കാരിക പരിപാടികളും ഉത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. 22നു നൂറിലധികം വനിതൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും ക്ഷേത്ര മുറ്റത്തു നടക്കും. 25 നാണു പള്ളിവേട്ട എഴുന്നള്ളതും പ്രസിദ്ധമായ കാവടി വരവും.ജനുവരി 26 തൈപ്പൂയ്യ പുണ്ണ്യദിനത്തിൽ ആറാട്ട് എഴുന്നള്ളത്ത്.എഴുന്നള്ളത്തുകടന്ന് പോകുന്ന വഴികളിൽ സാംസ്‌കാരിക സംഘടകൾ സംഘടിപ്പിക്കുന്ന വെടിക്കെട്ട് ആസ്വദിക്കാനായി നിരവധി ഭക്ത ജനങ്ങൾ കാഴ്ചക്കാരായി എത്താറുണ്ട്.