ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ് പിടികൂടി. ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സുധാകരൻ നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിൽ ഇരിട്ടി ടൗണിൽ വച്ചാണ് ഫിയറ്റ് കാറിൽ നിന്ന് 60 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതി തലശ്ശേരി സ്വദേശി ഹക്കീം കെ പിയെ അറസ്റ്റ് ചെയ്തു.
കണ്ണൂരിൽ ചില്ലറ വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. പാർട്ടിയിൽ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രജീഷ് കുന്നുമ്മൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ് കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.