പേരാമ്പ്ര: ഇശൽ മഴ പെയ്തിറങ്ങി പേരാമ്പ്രയിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നവ്യാനുഭവമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും യു.പി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ അക്കാദമി ഓഫ് ആർട്സിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്ററു മായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
അക്കാദമി ഹാളിൽ വെച്ച് നടന്ന പരിപാടി ചലചിത്ര ഗാനരചയിതാവും സാഹിത്യകാരനുമായ ബാപ്പുവാവാട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ. കെ. മുരളിധരൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥിയായി. വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനം ചെയ്ത മുഹമ്മദ് മാസ്റ്റർ ഉള്ള്യേരിയെ മാപ്പിളകലാ അക്കാദമി ജില്ല പ്രസിഡണ്ട് എം.കെ. അഷറഫ് ആദരിച്ചു.
പ്രോഗ്രാം കമ്മറ്റി കൺവീനർ വി.എം. അഷറഫ്, ചെയർമാൻ വി.എൻ. മുരളിധരൻ, ചാപ്റ്റർ പ്രസിഡണ്ട് കെ.കെ. അബൂബക്കർ, അക്കാദമി ഡയരക്ടർ രാജൻ കുട്ടമ്പത്ത്, വി.എസ്. രമണൻ, സുലൈമൻ വണ്ണാറത്ത്, എൻ.കെ. മുസ്തഫ,മജീദ് ഡീലക്സ്, ഹസ്സൻ പാതിരിയാട്ട്, കെ.ടി. കെ. റഷീദ്, എൻ.കെ. കുഞ്ഞിമുഹമ്മദ്, ഷംസു കക്കാട്, സബീഷ് പണിക്കർ, ടി.പി. അജയൻ സിന്ധു പേരാമ്പ്ര പ്രകാശൻ കിഴക്കയിൽ എന്നിവർ സംസാരി ച്ചു.
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും,മുന്നും സ്ഥാനം ലഭിച്ചവർക്ക് ഒക്ടോബർ 10, 11 തിയ്യതി കളിൽ നടക്കുകുന്ന അക്കാദമി വാർഷികാഘോഷ സമാപന പരിപാടിയിൽ വെച്ച് വിതരണം ചെയ്യും. മത്സര വിജയികൾ യു.പി. വിഭാഗം
1 മുഹമ്മദ് നാഫിഹ് (ജി.യു.പി. എസ്. എരമംഗലം)
2മുഹമ്മദ് അമീർ ( ജി.യു.പി. രാമനാട്ടുകര )
3 അയാന ജസ (വെള്ളിയൂർ എ.യു.പി.)
ഹൈസ്കൂൾ വിഭാഗം
1 തൻഹ തജ്മൽ ( ജി.എച്ച്.എസ്. നടുവണ്ണൂർ)
2 അനന്യ (സെൻ്റ് ഫ്രാൻസിസ് എച്ച്എസ്)
3 സഫ് വാൻ സലിം (പാലോറ എച്ച്. എസ്. എസ്)