കോട്ടയം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പളളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറിൽ പ്രാർത്ഥ നടത്തി. രാവിലെ പുുതുപ്പളളി പളളിയിലെത്തിയ ശേഷമായിരുന്നു രാഹുൽ കല്ലറയിൽ പൂക്കളും മെഴുകുതിരിയുമർപ്പിച്ചത്. പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങും മുമ്പാണ് പുതുപ്പളളിയിലേക്ക് രാഹുലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, തുടങ്ങി പ്രവർത്തകരുടെ വൻ നിരതന്നെ പുതുപ്പളളിയിൽ രാഹുലിനെ സ്വീകരിച്ചു. താൻ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നും ഇരുവരെയുനം വേദനിപ്പിച്ചെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ് പുതുപ്പളളി ഹൗസിൽ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചിരുന്നു.
അതേസമയം, വിവാദങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. തന്റെ ദില്ലി യാത്ര നേരത്തെ നിശ്ചയിച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായി യാതൊരു തര്‍ക്കവുമില്ലെന്നും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നുവന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയിൽ വരുമ്പോള്‍ താൻ എങ്ങനെയാണ് ബഹിഷ്കരിക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇന്ന് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാമെന്നത് നേരത്തെ തീരുമാനിച്ചതാണ്. എന്നാൽ, തന്റെ ഷെഡ്യൂളിൽ മാറ്റം വന്നു. ഇനിയും ഉമ്മൻചാണ്ടിയുടെ കല്ലറ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്. പലതും പരിധി ലംഘിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറ്ഞു.