കൊയിലാണ്ടി: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പ്രമുഖ പരിസ്ഥിതി സംരക്ഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ചിന്തകളും എഴുത്തുകളും കാലാതീതമാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പ്രസ്താവിച്ചു. ഭൗമസ്നേഹപരമായ ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം എന്നും ചിരസ്മരണീയനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണത്തിന്റെ ഭാഗമായി നവീകരിച്ച പാർട്ടി ഓഫീസ് ഇനിമുതൽ ‘എം.പി.വി ഹാൾ’ എന്ന പേരിൽ അറിയപ്പെടും. ഹാളിന്റെ നാമകരണ കർമ്മവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.
ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കളായ എം.പി. ശിവാനന്ദൻ, എം.കെ. പ്രേമൻ, എം.പി. അജിത, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി.കെ. ജയദേവൻ, അശ്വതി ഷിനിലേഷ്, പി.ടി. രാഘവൻ, കെ.എം. കുഞ്ഞിക്കണാരൻ, കെ.ടി. രാധാകൃഷ്ണൻ, ബാബു കുളൂർ, എം.കെ. ലക്ഷ്മി, രജിലാൽ മാണിക്കോത്ത്, നിബിൻകാന്ത് മുണ്ടക്കളത്തിൽ, അർജ്ജുൻ മഠത്തിൽ, പി.ടി. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
