എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം; തുറയൂരിൽ കെ.എസ്.ടി.എ യുടെ ആഹ്ലാദ പ്രകടനം

news image
Feb 20, 2026, 1:53 pm GMT+0000 payyolionline.in

തുറയൂർ: ഭിന്നശേഷി അധ്യാപക സംവരണം എൻ.എസ്.എസ്സിന് ബാധകമായ കോടതി വിധി എല്ലാ എയ്ഡഡ് സ്കൂൾ മാനേജർ മാർക്കും ബാധകമാക്കി അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിറക്കിയ എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കെ എസ് ടി എ മേലടി സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തുറയൂരിൽ ആഹ്ലാദ പ്രകടനം നടത്തി.

കോടതിവിധിയുടെയും മാനേജ്മെൻ്റിൻ്റെയും നിയമ സങ്കീർണ്ണതകളിൽ ഉൾപ്പെട്ട 20,000 അധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കും. സബ്ജില്ലാ സെക്രട്ടറി അനീഷ് പി , ജില്ലാ എക്സിക്യുട്ടീവ് ശ്രീലേഷ് എസ് കെ എന്നിവർ സംസാരിച്ചു. അരുൺ, സജിത കെ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe