എളമ്പിലാട് ആര്യമ്പത്ത് മഹാശിവ ചൈതന്യ ക്ഷേത്രത്തില്‍ തിറ മഹോത്സവം

news image
Feb 3, 2025, 5:43 am GMT+0000 payyolionline.in

മണിയൂർ: എളമ്പിലാട് ആര്യമ്പത്ത് ശ്രീ മഹാശിവ ചൈതന്യ ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 4,5,6 തീയ്യതികളിൽ ചുവടെ ചേർത്ത പരിപാടികളോടെ പൂർവ്വാധികം ഭംഗിയോടു കൂടി നടത്തപ്പെടുത്തുന്നു.

 

ഫെബ്രുവരി 4 ചൊവ്വ രാത്രി7 മണി നട്ടത്തിറയോടു കൂടി ആരംഭിക്കുന്നു.

 

ഫെബ്രുവരി 5 ബുധൻ ചാന്ത് വരവ്, ആയുധം വരവ്,

തിരൂടാട വരവ്, 12.30മുതൽ അന്നദാനം. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇളനീർ വരവുകളും പൂക്കുന്തം വരവും രാത്രി 8 മണിക്ക് പാലെഴുന്നള്ളത്ത് 9 മണി മുതൽ ദൈവത്തിന്റെ വെള്ളാട്ട് ആടൽ.

 

ഫെബ്രുവരി 6 വ്യാഴം

പുലർച്ചെ 4 മണി മുതൽ തണ്ടാൻ വരവോട് കൂടി വിവിധ ദൈവങ്ങളുടെ തിറയാട്ടം ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം. വൈകീട്ട് 5 മണിയോടെ താലപ്പൊലിയോടു കൂടി ഉത്സവ ചടങ്ങുകൾ സമാപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe