എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ ‘വർണ്ണ കൂടാരം’ ആഹ്ലാദോത്സവമായി

news image
Jun 16, 2025, 4:15 am GMT+0000 payyolionline.in

കൊയിലാണ്ടി ∙ എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കിയ “വർണ്ണ കൂടാരം” ആഹ്ലാദോത്സവമായി. പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ കോ-ഓർഡിനേറ്ററായി.

കെ. കെ. രാജൻ, ടി. എം. ഷീജ, പി. രാജൻ, എ. സുരേഷ്, കെ. എൻ. രാമചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബാലവേദി പ്രവർത്തകർ അഭിനയം, സംഗീതം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe