പുരാവസ്തു ഗവേഷകൻ എൻ.കെ.രമേശ് വരിക്കോളി രചിച്ച ‘വടക്കൻ കേരളം ചരിത്രാതീതകാലം’ എന്ന ഗ്രന്ഥം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. എഴുത്തുകാരിയും ഗവേഷകയുമായ ഡോ.കെ.ലതിക പുസ്തകം ഏറ്റുവാങ്ങി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ അധ്യക്ഷം വഹിച്ചു. കേരളം പരശുരാമ നിർമിതമല്ലെന്നും മധ്യ ഭൗമ യുഗത്തിൽത്തന്നെ കേരളം സുദൃഢമായ പരിസ്ഥിതിയായിരുന്നുവെന്നും ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഡോ.പി . സുജാചന്ദ്ര സ്വാഗതവും ശ്രീകല ചിങ്ങോലി നന്ദിയും പറഞ്ഞു. ഡോ. മ്യൂസ് മേരി ജോർജ് , സുമ രാമചന്ദ്രൻ ,ഡോ. സദനം കെ.ഹരികുമാർ, മുരളീധരൻ തഴക്കര എന്നിവർ സംസാരിച്ചു.
