ഓണത്തിന് പയ്യോളിയുടെ സ്വന്തം പൂക്കൾ; ചെണ്ടുമല്ലി തൈ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

news image
Jun 4, 2026, 2:49 pm GMT+0000 payyolionline.in

പയ്യോളി: വരാനിരിക്കുന്ന ഓണത്തിന് പയ്യോളി മുനിസിപ്പാലിറ്റിക്ക് ആവശ്യമായ പൂക്കൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ചെണ്ടുമല്ലി കൃഷി പദ്ധതിക്ക് തുടക്കമായി. പയ്യോളി കൃഷിഭവൻ ജനകീയാസൂത്രണം 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചെണ്ടുമല്ലി തൈകളുടെ വിതരണ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ. നിർവ്വഹിച്ചു.

മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞാമു എന്നിവർ മുഖ്യാതിഥികളായിരുന്നു.

ചടങ്ങിൽ കൗൺസിലർമാരായ ഷാഹിദ പുറത്തൂട്ട്, വിവേക് ടി.എം., കുൽസു റാഷിദ്‌, അസീസ് പി.പി., സാബിറ പി.കെ., നിതീഷ് പി.വി., കെ. ജയകൃഷ്ണൻ എന്നിവരും കാർഷിക വികസന സമിതി അംഗം സനോജ് എൻ.എം. എന്നിവരും പങ്കെടുത്തു സംസാരിച്ചു. കൃഷി ഓഫീസർ ഷിബിന പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ശ്രീലാൽ എൻ.കെ. നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe