ബേപ്പൂർ പോർട്ടിൽ ക്രെയിൻ പൊട്ടിവീണ് അപകടം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

news image
Nov 3, 2026, 5:47 am GMT+0000 payyolionline.in

കോഴിക്കോട്: ബേപ്പൂർ പോർട്ടിൽ ക്രെയിൻപൊട്ടിവീണു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് ബേപ്പൂർ പോർട്ടിലെ ക്രെയിൻ പൊട്ടി വീണത്. അന്ത്രോ കവരത്തി ദ്വീപിലേക്ക് പോകുന്ന സർക്കാർ എന്ന ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. ക്രൈയ്നിന്റെ കാലപ്പഴക്കമാണ് തകർന്നു വീഴാൻ കാരണം എന്ന് തൊഴിലാളികൾ ആരോപിച്ചു. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe