ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനം: നാളെ വടകരയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

news image
Aug 30, 2026, 4:34 pm GMT+0000 payyolionline.in

വടകര: ‘ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടക്കുന്നതിനാൽ നാളെ വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗതാഗത ക്രമീകരണം.

​റൂട്ട് ക്രമീകരണങ്ങൾ:

​തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകളും മറ്റ് വാഹനങ്ങളും പെരുവാട്ടുംതാഴെ വഴി ദേശീയപാതയുടെ സർവീസ് റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം.

​വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഈ റൂട്ടുകളിലെ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്ന് സർവീസ് നടത്തണം.

​കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് തിരികെ സർവീസ് നടത്തണം.

​താഴെയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പെരുവാട്ടുംതാഴെ ഭാഗത്തേക്ക് തിരിഞ്ഞുപോകണം.

​കരിമ്പനപ്പാലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എൻ.എച്ച്. സർവീസ് റോഡ് വഴിയോ, എടോടിയിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കോ പോകേണ്ടതാണ്.

​എടോടി ജംഗ്ഷൻ മുതൽ താഴെയങ്ങാടി ജംഗ്ഷൻ വരെയും മാർക്കറ്റ് റോഡിലും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe