കൊയിലാണ്ടി: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. വ്യാപാരി നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ്
മണിയോത് മൂസ്സ, യൂണിറ്റ് പ്രസിഡന്റ് കെഎം. രാജീവൻ, സെക്രട്ടറി ടി. പി. ഇസ്മായിൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് റിയാസ്, അബൂബക്കർ, സൗമിനി മോഹൻദാസ്, ജെ. കെ. ഹാഷിം, പ്രബീഷ് കുമാർ, ഷൌക്കത്ത് കൊയിലാണ്ടി, സുഹൈൽ കെ, എ സ് ഗോപാലകൃഷ്ണൻ, രാംനാഥ് ഷേണായ്, ബാലകൃഷ്ണൻ സുധാമൃതം, Dr ശശി കീയതുംപാറ, ശിവൻ കീർത്തന എന്നിവർ സംസാരിച്ചു.
