കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വ്യാപാര സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: പ്രകാശൻ നെല്ലിമടത്തിൽസെക്രട്ടറി: ബാബു പുത്തൻപുരയിൽ.ട്രഷറർ: ജയപ്രകാശ്.
