കടയിൽ നിന്നും ലഭിച്ച സ്വർണ്ണ ചെയിൻ ഉടമസ്ഥന് കൈമാറി മാതൃകയായി കൊയിലാണ്ടിയിലെ വ്യാപാരി

news image
Sep 29, 2025, 4:25 am GMT+0000 payyolionline.in

കൊയിലാണ്ടി: കടയിൽ നിന്നുകളഞ്ഞു കിട്ടിയ സ്വർണ്ണചെയിൻഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി. കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർകടയിൽ നിന്നും ലഭിച്ചസ്വർണാഭരണം തിരിച്ചു കൊടുത്തത് .

കൊരയങ്ങാട് തെരുവിലെ.ഇ കെ .രമേശൻന്റെതായിരുന്നുസ്വർണ്ണ ചെയിൻ കടയിൽ ടയറിന് കാറ്റടിക്കാൻ വന്നപ്പോൾ നഷ്ടപ്പെട്ടതായിരുന്നു.  ചെയിൻ  നഷ്ട്ടപ്പെട്ടതറിയാതെബൈക്കിൽ പോയതിനു ശേഷം തിരുവമ്പാടിയിലെത്തിയപ്പോഴാണ് ചെയിൻ നഷ്ട്ടപെട്ടതറിഞ്ഞത് തുടർന്ന്അന്വേഷണംനടത്തി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപെട്ടു ഒടുവിൽടയർ കടയിൽ വീണ്ടും എത്തിയപ്പോഴാണ് ഇദ്ദേഹം ചെയിനുമായി ഉടമസ്ഥനെ കാത്തിരിക്കുന്ന വിവരം അറിയുന്നത്. തുടർന്ന്  രമേശന് കൈമാറുകയായിരുന്നു. കൃഷ്ണെട്ടന്റെ ഈ നൻപ്രവൃത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe