കരമന കൂടത്തിൽ കൊലപാതകം: വിദേശത്തുള്ള സാജുവിനെ ചോദ്യം ചെയ്തു; മതിയായ തെളിവില്ലാത്തതിനാൽ വിട്ടയച്ചു

news image
Oct 16, 2026, 8:10 am GMT+0000 payyolionline.in

തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കാര്യസ്ഥൻ രവീന്ദ്രൻ നായർക്കൊപ്പം കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദേശത്തുള്ള സാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. രവീന്ദ്രന്റെ അറസ്റ്റിലേക്ക് കടക്കുന്നതിന് മുൻപായിരുന്നു ചോദ്യം ചെയ്യൽ.

ജയമാധവൻ നായരുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചത് സാജുവും മറ്റൊരു പ്രതിയായ അനിലും ചേർന്നാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. രവീന്ദ്രൻ നായർ ജയമാധവന്റെ തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്.

കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തിൽ തറവാട്ടിലെ മരണങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രവീന്ദ്രൻ നായരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്ത ശേഷമാകും സാജുവിന്റെ പങ്ക് സംബന്ധിച്ച തെളിവുകൾ ശേഖരിക്കുക. സാജുവിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ സാജുവിന്റെ അറസ്റ്റിലേക്കും കടന്നേക്കും. കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമ്പോൾ, സ്വത്ത് തർക്കവും മരണങ്ങളിലെ ദുരൂഹതകളും അഴിച്ചെടുക്കുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe