കരിന്തളം വ്യാജ സർട്ടിഫിക്കറ്റ് കേസിലും ജാമ്യം; തനിക്കെതിരെ മാധ്യമ-രാഷ്ട്രീയ അജണ്ടയെന്ന് കെ. വിദ്യ

news image
Jul 1, 2023, 9:24 am GMT+0000 payyolionline.in

കാസര്‍കോട്: കരിന്തളം ഗവ. കോളജിൽ അധ്യാപക ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ. വിദ്യയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ആഴ്ചയും ബുധൻ, ശനി ദിവസങ്ങളിൽ  അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ അഗളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് കോടതിയും വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe