‘കള്ളുഷാപ്പ് നടത്തിപ്പിന് 5 ലക്ഷം വാങ്ങി’; കായംകുളത്ത് സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി

news image
Jun 17, 2023, 12:50 pm GMT+0000 payyolionline.in

ആലപ്പുഴ : കള്ളുഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പണം വാങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി. കായംകുളത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ 5.5 ലക്ഷം വാങ്ങിയെന്നാണ് പി.അരവിന്ദാക്ഷനെതിരായ പരാതി.

പണം നല്‍കാതെ ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സ്പിരിറ്റ് കേസില്‍ ഒളിവിലായ വ്യക്തിക്കുവേണ്ടിയാണ് ഏരിയാ സെക്രട്ടറി ഇടപെട്ടതെന്നും ആരോപണമുണ്ട്.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe