കൊയിലാണ്ടി: കാട്ടിലെ പീടികയിൽ യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ സമഗ്രവും ആഴത്തിലുള്ള അന്വേഷണവും ആവശ്യപ്പെട്ട് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ. ജയ്കിഷ്.
പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തണമെന്നും, കവർച്ചക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും, ഗൂഢാലോചനകളുടെ സാന്നിധ്യം ഉണ്ടോ എന്നും അന്വേഷിക്കണമെന്ന് ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടു.