പയ്യോളി: കീഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നടത്തിപ്പിനായി ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 11 മുതൽ 16 വരെയാണ് ആറാട്ട് മഹോത്സവം. ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ കീഴൂർ ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ രയരോത്ത് രമേശൻ അധ്യക്ഷം വഹിച്ചു. പാരമ്പര്യ ട്രസ്റ്റി കെ സദാനന്ദൻ അടിയോടി, കപ്പന വേണു, കുന്നുംപുറത്ത് ഗോപാലകൃഷ്ണൻ, കെ പി രാമകൃഷ്ണൻ, കെ വി കരുണാകരൻ നായർ, എം എസ് സുധാകരൻ, കെ കെ നാരായണൻ, മഠത്തിൽ നാരായണൻ, എൻ വേണുഗോപാലൻ, പാലാറ മ്പത് രാഘവൻ നമ്പ്യാർ, കെ പി പ്രകാശൻ എന്നിവർ സംസാരിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി കെ പ്രകാശൻ – ചെയർമാൻ , കെ പി രമേശൻ, കുറു മണ്ണിൽ രവീന്ദ്രൻ, ബിന്ദു പി കെ -വൈസ് ചെയർമാൻമാർ കെ വി കരുണാകരൻ നായർ – ജനറൽ കൺവീനർ, പ്രഭാകരൻ പ്രശാന്തി , ശ്രീശൻ രാജ്, ശൈലജ നമ്പ്യാർ – കൺവീനർമാർ, രയരോത്ത് രമേശൻ – ട്രഷറർ . സബ് കമ്മിറ്റി ഭാരവാഹികളായി സുഭാഷ് കോമത്ത്, കണ്ടിയിൽ സുനിൽകുമാർ – പബ്ലിസിറ്റി, പിടി രാഘവൻ, പങ്കജാക്ഷൻ കൈപ്പുറത്ത് – ഫിനാൻസ്, ചന്ദ്രൻ കണ്ടോത്ത്, മീറങ്ങാടി സന്തോഷ് -പ്രോഗ്രാം, രാമകൃഷ്ണൻ കോമത്ത്, ശശിമംഗലശ്ശേരി -പ്രസാദഊട്ട്, ബിജു സി കെ, പ്രേമൻ കുറ്റിയിൽ -അലങ്കാരം , പ്രഭാകരൻ പ്രശാന്തി, ഗംഗാധരൻ നമ്പ്യാർ മതത്ത് – ചന്ത നടത്തിപ്പ്, എം പുരുഷോത്തമൻ, അനീഷ് കെ കെ -എഴുന്നള്ളത്ത്, കുഞ്ഞിക്കണ്ണൻ മേപ്പള്ളി താഴെ, ഹരിദാസൻ വി വി -ആചാര വരവുകൾ, ഇടി രമേശൻ, എൻ കെ നാണു -ശുചീകരണം, കെ പി രജീന്ദ്രൻ, ശശി മംഗലശ്ശേരി -വെടിക്കെട്ട്, മഠത്തിൽ രാജീവൻ കെ ടി ശിവദാസ് -പൂവെടി, മത്സ്യൻ പുനത്തിൽ, കെ സി പ്രഭാകരൻ അടിയോടി -കൊടി തോരണങ്ങൾ കാര്യാട്ട് ഗോപാലൻ, കോരച്ചമ്പത്ത് ഗംഗാധരൻ നായർ -റിസപ്ഷൻ ലോ ആൻഡ് ഓർഡർ, കെ പി വിജീഷ്, ചെറുകുനി സന്തോഷ് -ആന പരിപാലന എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.