കോട്ടക്കല്‍ കുഞ്ഞാലിമരക്കാർ സ്കൂൾ എൻഎസ്എസ് ദിനം ആചരിച്ചു

news image
Sep 24, 2024, 10:38 am GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ എൻഎസ്എസ് ദിനം ആചരിച്ചു. നാഷണൽ സർവീസ് സ്കീം സന്ദേശം നൽകിയും ഇരിങ്ങൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ച്, പൂന്തോട്ട പരിപാലനം നടത്തിയുമാണ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയത്.

ജീവജ്വതി പോൾ ബ്ലഡിന്റെ ഭാഗമായി രക്തദാന സന്ദേശവും സമൂഹത്തിന് കൈമാറി.ഇരിങ്ങൽ പ്രാഥമികാരോഗ്യകേ ന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിജ പരിപാടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബിന്ദു, കൃഷ്ണരാജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ സുമേഷ് പയ്യോളി, വളണ്ടിയർ ലീഡർമാരായ മുത്തുബി ജെ മരക്കാർ, പുണ്യ, മുഹമ്മദ് നജാദ് , ബദരീനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe