പയ്യോളി: തുറയൂരിലെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് നിറ സാനിധ്യമായിരുന്ന കിഴക്കാനത്തും മുകളിൽ കെ.എം.കുഞ്ഞിക്കണ്ണന്റെ മരണത്തിൽ ദുരൂഹത കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് തുറയൂരിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 2026 ജനുവരി 31 ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. ചെമ്മരത്തൂരിൽ മിൽമയുടെ സ്ഥാപനത്തിൽ ഏകദേശം 10 വർഷത്തിലധികമായി സെക്യൂരിറ്റിയായി ജോലി ചെയ്തു കൊണ്ടിരുന്ന കുഞ്ഞിക്കണ്ണനെ ജനുവരി 30 ന് രാത്രി ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ അതിക്രമിച്ച് കടന്ന് ക്രൂരമായി മർദ്ദിക്കുകയും മാനഹാനി വരത്തക്ക വിധം പെരുമാറുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി മുഖ്യമന്ത്രിക്കും, കോഴിക്കോട് റൂറൽ പോലീസ് മേധാവിയ്ക്കും പയ്യോളി പോലീസിലും പരാതി നൽകിയിട്ടുണ്ട്.


കുഞ്ഞിക്കണ്ണൻ
തുറയൂരിലെ സർവ്വ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ ചെയർമാനും , പിടി ശശി കൺവീനറുമായ ആക്ഷൻ കമ്മറ്റിയാണ് രൂപീകരിച്ചത്. പ്രതികളാണന്ന് സംശയിക്കുന്നവരുടെ ഫോട്ടോ ഉൾപ്പടെ കിട്ടിയ വിവരങ്ങൾ കമ്മറ്റി പോലീസിന് കൈമാറി. കുഞ്ഞിക്കണ്ണൻറെ മരണത്തിനുത്തരവാദികളായവരെ ഉടൻ കണ്ടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ മാർച്ച് 3 ന് ചെമ്മരത്തൂരിലെ മിൽമ സ്ഥാപന ത്തിൻറെ മുന്നിൽ ധർണ്ണയും തുടർന്ന് മറ്റ് സമര പരിപാടികളും ആക്ഷൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പഞ്ചായത്ത് പ്രസിഡണ്ട്
സീഫ പടന്നയിൽ, കൺവീനർ പി.ടി ശശി, ടി.എം രാജൻ, പി. ബാലഗോപാലൻ, ആർ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
