അഴിയൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി ടൗണിൽ കാൽനട യാത്രക്കാർക്കായി നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ്- ആർ എം പി നേതൃത്വത്തിലുള്ള ജനകീയ മുന്നണി പ്രക്ഷോഭത്തിലേക്ക്. ഇതിന് തുടക്കം കുറിച്ച് കുഞ്ഞിപ്പള്ളി ടൗണിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. യോഗം യു ഡി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ദേശീയപാത അതോററ്ററി കുഞ്ഞിപ്പള്ളിയിൽ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി ചെയർമാൻ കെ അൻവർഹാജി അധ്യക്ഷത വഹിച്ചു അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ,ടി കെ സിബി,ടി.സി രാമചന്ദൻ , പ്രദിപ് ചോമ്പാല , പി ബാബുരാജ്, വി പി പ്രകാശൻ . വി കെ അനിൽകുമാർ , പി.കെ കാസിം, കെ പി രവിന്ദ്രൻ , ശ്യാമളകൃഷ്ണാർപിതം, ഹാരിസ് മുക്കാളി, കെ പി വിജയൻ , കവിത അനിൽകുമാർ എന്നിവർ സംസാരിച്ചു.