കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.
പി.വി.മുസ്തഫ, എൻ. കെ. നിസാർ മാസ്റ്റർ, അബ്ദുൾ അസീസ്.പി, സുരേഷ് ബാബു, ഹമീദ് പി കെ,
ആലിക്കുട്ടി പി.വി, ഗംഗാധരൻ, മാഷിദ, രാജു, സിൽസില, അജയൻ, ദാമോദരൻ നിർമ്മാല്യം, രാമകൃഷ്ണൻ, എൻ.കെ റൗഫ്, എൻ.കെ സിറാജ്, കെ.കെ. ബൽരാജ്, കെ.വിനീത് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് പി.ഹസീബ സ്വാഗതം പറഞ്ഞു.