കുറുവങ്ങാട് നിയന്ത്രണം വിട്ട കാർ ഗുഡ്‌സ് ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു; രണ്ടുപേർക്ക് പരിക്ക് – വീഡിയോ

news image
Jun 10, 2026, 4:23 pm GMT+0000 payyolionline.in

കുറുവങ്ങാട്: സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻചുവടിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനികളായ യാത്രക്കാരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ഉള്ള്യേരി ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മാവിൻചുവടിലെ ‘പുതുക്കുടി സ്റ്റോർ’ എന്ന കടയ്ക്ക് മുൻപിൽ സാധനങ്ങൾ ഇറക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ഗുഡ്‌സ് ഓട്ടോ. സാധനങ്ങൾ ഇറക്കി തിരികെ പോകാൻ ഒരുങ്ങുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ചത്. ഇടിച്ച ആഘാതത്തിൽ മുന്നോട്ടുനീങ്ങിയ കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്.

അപകടത്തെ തുടർന്ന് ഇലക്ട്രിക് പോസ്റ്റിനും സമീപത്തെ കടയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും വ്യാപാരികളും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe