കുറുവങ്ങാട്: കുറുവങ്ങാട് ശിവക്ഷേത്രത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്തി നിറഞ്ഞ ചടങ്ങുകളോടെ ബാലാലയ പ്രതിഷ്ഠയും പുനർ നിർമ്മാണ കമ്മിറ്റി ഓഫീസ് ഉദ്ഘാടന കർമ്മവും നടന്നു. ക്ഷേത്രം തന്ത്രി എൻ.ഇ. മോഹനൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ ചെയർമാൻ സി.പി. മോഹനൻ, കെ.വി. രാഘവൻ നായർ, ഇ.കെ. മോഹനൻ, എം.കെ. മനോജ്, സുധീർ കെ.വി. എന്നിവർ പങ്കെടുത്തു.