.
കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്രപുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഗർഭഗൃഹനിർമ്മാണം പൂർണതയിലെത്തുന്നതിൻ്റെ ഭാഗമായി പൂർണ്ണേഷ്ടിക സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി എൻ. ഇ. മോഹനൻ നമ്പൂതിരി, മേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ബാബു കല്യാണി ,പ്രീതി ബാബു എന്നിവർ പൂർണ്ണേഷ്ടിക സമർപ്പിച്ചു. ശില്പികൾ സുബ്രമണ്യൻ, രാകേഷ്, ക്ഷേത്ര ഭാരവാഹികൾ, കെ.വി. രാഘവൻ നായർ, സി.പി മോഹനൻ, ഇ.കെ. മോഹനൻ, സി.പി. മനോജ് , സുധീർ കെ വി, എം കെ ബിജു അജിത്ത് നീലകണ്ഠൻ, അരുൺ കുമാർ, എൻ.കെ സുരേഷ്ബാബു, എന്നിവർ പങ്കെടുത്തു.

