കെ.എം. ബഷീറിന്‍റെ മരണം: കേസ് വീണ്ടും ജില്ലാ കോടതി വിചാരണ നടത്തും

news image
Jun 26, 2023, 3:21 pm GMT+0000 payyolionline.in

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ് വീണ്ടും ജില്ലാ കോടതി വിചാരണ നടത്തും. ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് നിലവിൽ പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് കേസിന്റെ തുടർവിചാരണ നടപടികൾക്കായി ജില്ല കോടതിക്ക് കൈമാറിയത്.

തിരുവനന്തപുരം ഒന്നാം അ ഡീഷണൽ സെഷൻസ് കോടതിയാണ് നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈകോടതിയിൽ റിവിഷൻ ഹരജി നൽകിയത് സർക്കാറായിരുന്നു. ഇത് അംഗീകരിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിലെ രണ്ടാം പ്രതി വഫ ഫിറോസിനെതിരെയുള്ള കുറ്റം ഹൈകോടതി റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്.

കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹരജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു.

2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe