കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബസംഗമം 

news image
Oct 11, 2026, 7:05 am GMT+0000 payyolionline.in

പയ്യോളി: “നാം ഒരു കുടുംബം” എന്ന ആശയം മുൻനിർത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ഇരിങ്ങൽ യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം വിവിധ കലാപരിപാടികളോടെ തടന്നു. അയനിക്കാട് അയ്യപ്പൻ കാവ് യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു.

കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. നാസർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം എം.ജി കോളജ് അസിസ്റ്റന്റ് പ്രൊഫസർ എൻ.കെ. സുനിൽ കുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

പയ്യോളി നഗരസഭ കൗൺസിലർ ഷീജ നടുവത്തില്ലത്ത്, കെ. ശശിധരൻ മാസ്റ്റർ, വി.പി. നാണു മാസ്റ്റർ, കെ. പദ്മനാഭൻ മാസ്റ്റർ, എം.ടി. നാണു മാസ്‌റ്റർ, കെ.വി. രാജൻ എന്നിവർ ചടങ്ങിൽ   സംസാരിച്ചു.

സമൂഹത്തിലെ നിർദ്ധനരായവർക്ക് സംഘടന നൽകിവരുന്ന ‘കൈത്താങ്ങ് പെൻഷൻ ഫണ്ടിലേക്കുള്ള’ സംഭാവന ശ്രീമതി ശാന്ത ടീച്ചറിൽ നിന്ന് സെക്രട്ടറി വി.കെ. നാസർ ഏറ്റുവാങ്ങി. ചടങ്ങിന് പി.വി. ബാബു നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിനു ശേഷം സനീഷ് വടകര അവതരിപ്പിച്ച മാജിക് & മെന്റലിസം ഷോയും, തുടർന്ന് പെൻഷൻ കുടുംബാംഗങ്ങൾ അണിനിരന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe