തുറയൂർ: ആർ ജെ ഡി പാർലിമെന്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെപി മോഹനൻ എം എൽ എ യ്ക്ക് നേരെ നടന്ന കയ്യേറ്റത്തിൽ പ്രതിഷേധിച്ച്കൊണ്ട് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തി. പാർട്ടി പ്രസിഡണ്ട് ടിഎം.രാജൻ, ജില്ലാ കമ്മറ്റി അംഗം കെടി. രതീഷ്, മധു മാവുള്ളാട്ടിൽ, സികെ.ശശി, വളളിൽ പ്രഭാകരൻ, കെ വി. വിനീതൻ,അനിത ചാമക്കാലയിൽ എന്നിവർ നേതൃത്വം നൽകി.

