കേന്ദ്ര- കേരള സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയം; കീഴൂരിൽ കർഷക തൊഴിലാളി ഫെഡേറേഷഷന്റെ ജില്ലാ സമര പ്രചരണ വാഹന ജാഥ

news image
Apr 24, 2025, 3:23 pm GMT+0000 payyolionline.in

 

പയ്യോളി: കേന്ദ്ര- കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ  ദേശീയ കർഷക തൊഴിലാളി ഫെഡേറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലാ സമര പ്രചരണ വാഹന ജാഥ കീഴൂരിൽ ഡി സിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ഡികെടി എഫ് ജില്ലാ പ്രസിഡണ്ടും ജാഥാ ലീഡറുമായ മനോജ്കുമാർ പാലങ്ങാടിന് പതാക കൈമാറി ഉദ്ഘാടനം ചൈയ്തു. ഡികെടി എഫ് സംസ്ഥാന സിക്രട്ടറി വി ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ഡികെടി എഫ് സംസ്ഥാന പ്രസിഡണ്ട് യു വി ദിനേഷ് മണി മുഖ്യപ്രഭാഷണം നടത്തി.

കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ ടി വി നോദൻ, മുജേഷ് ശാസ്ത്രി ,മേനാച്ചേരി ശ്രിധരൻ, മഹിമ രാഘവൻ, ചെരിച്ചിൽ മൊയ്തീൻ, ശ്രീധരൻ മണിയൂർ, ഒ കെ ബാലൻ, പി സി രാധാകൃഷ്ണൻ, ഹരിദാസൻ അത്തോളി, പടന്നയിൽ പ്രഭാകരൻ, പി ബാലകൃഷ്ണൻ,ഇ ടി പത്മനാഭൻ, കാര്യാട്ട് ഗോപാലൻ, ജൗഹർ പൂമങ്കലം,പത്മശ്രി പള്ളി വളപ്പിൽ, പി എം ഹരിദാസൻ, കെ ടി സിന്ധു, സിജിന പൊന്ന്യാ രി, യുസഫ് മാസ്റ്റർ, എൻ കെ അനിൽ കുമാർ,അഖിൽ പി ആർ,ഏ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe