കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മേപ്പയ്യൂരിൽ യു.ഡി.എഫ് രാപ്പകൽ സമരം ആരംഭിച്ചു

news image
Apr 9, 2025, 3:49 am GMT+0000 payyolionline.in

മേപ്പയ്യൂർ: കേന്ദ്ര, കേരള സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും, ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക, പഞ്ചായത്തുകൾക്ക് അനുവദിച്ച ഫണ്ട് വിഹിതം വെട്ടിക്കുറിച്ച എൽ.ഡി.എഫ് സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെയും, കേരളത്തിലുടനീളം ലഹരി വ്യാപനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻപിൽ രാപ്പകൽ സമരം ആരംഭിച്ചു.

 

മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം സമരം ഉദ്ഘാടനം ചെയ്തു. യു .ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.വി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.ബാല നാരായണൻ, സി.പി.എ അസീസ്, ഇ.അശോകൻ, കെ.പി രാമചന്ദ്രൻ, ടി.കെ എ ലത്തീഫ്, പി.കെ അനീഷ്, ആവള ഹമീദ്, എം. എം.അഷറഫ്, കെ.പി വേണുഗോപാൽ, കെ.എം.എ അസീസ്,സി.പി നാരായണൻ, ഇ.കെ മുഹമ്മദ് ബഷീർ, ഇല്ലത്ത് അബ്ദുറഹിമാൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.എം.ബാബു, കീപ്പോട്ട് അമ്മത്, ഷബീർ ജന്നത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ശ്രീനിലയം വിജയൻ, സഞ്ജയ് കൊഴുക്കല്ലൂർ, ഷർമിന കോമത്ത്, എം പ്രസന്നകുമാരി, സറീന ഒളോറ, കെ.എം ശ്യാമള, റാബിയ എടത്തിക്കണ്ടി,റിഞ്ചു രാജ് എടവന, അജിനാസ് കാരയിൽ, കെ. കെ.അനുരാഗ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe