കൊയിലാണ്ടി : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ നിന്നും കൊയിലാണ്ടി നഗരസഭയുടെ സെക്രട്ടറിയായി ഇന്ദുശങ്കരി ചുമതലയേറ്റു. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി പൂര്‍ത്തീകരിക്കപ്പെട്ടു. പതിനെട്ടു മാസത്തെ പരിശീലനത്തിനു ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ 2021 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 104 പേർ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്ന ആശയം ഉയര്‍ന്നുവരുന്നത് 1957 ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ അംഗീകരിച്ച ഭരണപരിഷ്ക്കാര കമ്മീഷന്‍റെ റിപ്പോർട്ടിന്റെ ഭാഗമായാണ്. പിന്നീട് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമിച്ച വെള്ളോടി കമ്മീഷനും ഈ ആശയത്തെ പിന്തുണയ്ക്കുകയുണ്ടായി. എന്നാല്‍, രാഷ്ട്രീയപരമായ പല എതിര്‍പ്പുകളെയും മറികടന്ന് 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രാവര്‍ത്തികമാക്കിയത്.
പുതിയൊരു കേഡര്‍ രൂപീകരിക്കുക എന്നതിലുപരി സര്‍ക്കാര്‍ സര്‍വീസിനെ കൂടുതല്‍ ജനോന്മുഖമാക്കിത്തീര്‍ക്കുക എന്നതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ ലക്ഷ്യം. കാര്യപ്രാപ്തിയുള്ളതും പുരോഗമന-മതേതര മൂല്യങ്ങളാല്‍ നയിക്കപ്പെടുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥസമൂഹം നാടിന്റെ അഭിവൃദ്ധിയ്ക്ക് അനിവാര്യമാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു ആ ഉത്തരവാദിത്തം മികച്ച രീതിയിൽ ഏറ്റെടുക്കാനും മാതൃകയായി മാറാനും സാധിക്കട്ടെ