പയ്യോളി : പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക , ക്ഷാമാശ്വാസ ഗഡുക്കൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡി സെപ്പ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, എക്സ് ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മ നയം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ബീച്ച് റോഡിൽ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ രാവിലെ 10 മണി മുതൽ 1 മണി വരെ സത്യാഗ്രഹ സമരം നടത്തി.
സത്യാഗ്രഹ സമര പരിപാടി ജില്ലാ കമ്മിറ്റി അംഗമായ വി.പി. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് കെ.ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ സ്വാഗതവും, ബ്ലോക്ക് വൈ : പ്രസിഡണ്ട് വി.വനജ നന്ദിയും പറഞ്ഞു. ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരത്തിന് പ്രത്യേകം അഭിവാദ്യമർപ്പിച്ചു കൊണ്ട് പ്രകടനം നടത്തി. അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് , രാജൻ പടിക്കൽ , എ.കെ.ജനാർദ്ദനൻ, എ.എം കരുണാകരൻ, ഇബ്രാഹിം തിക്കോടി, എം.എം. വിജയൻ, എ. കേളപ്പൻ നായർ, സുരേഷ് ബാബു കെ.എം, നളിനി കണ്ടോത്ത്, എം.ടി. നാണു മാസ്റ്റർ , ടി.സി.നാരായണൻ മാസ്റ്റർ, വി.കെ.ഹംസ, കെ.വി രാജൻ എന്നാവർ സംസാരിച്ചു.