കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം; പ്രസിഡന്റ് ശ്രീധരൻ, സെക്രട്ടറി മുഹമ്മദാലി, ട്രഷറർ വിനോദ് കുമാർ

news image
Apr 23, 2025, 1:45 pm GMT+0000 payyolionline.in

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ക്ലബ് പ്രസിഡന്റ് എം.ആർ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രക്ട് ഗവർണർ കെ.സുരേഷ് ബാബു നടത്തി.

ഇന്റർനാഷണൽ ഡയറക്ടർ ഡോ. നാഗരാജ് ബെയ്റി മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ കമിറ്റി ചെയർമാൻ കെ.എം. മുനിയപ്പ, വിജയൻ ഇളയാടത്ത്, വി.പി.സുകുമാരൻ ,എൻ. ചന്ദ്രശേഖൻ, കെ.സുധാകരൻ, എൻ.ഗോപിനാഥൻ, പി.പി.സുധീർ കുമാർ , രാഗം മുഹമ്മദലി, വി.ടി.അബ്ദുറഹിമാൻ, കെ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.കെ.ശ്രീധരൻ, വൈസ് പ്രസിഡന്റ് സി.പി. ആനന്ദൻ , എം. ജതീഷ് ബാബു , സെക്രട്ടറി രാഗം മുഹമ്മദാലി, ജോ. സെക്രട്ടറി സമീർ നാഷ്, ഇ.ഷിജു , ട്രഷറർ കെ.വിനോദ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe