കൊയിലാണ്ടി എസ്.ഐയുടെ അവസരോചിതമായ ഇടപെടൽ, രക്ഷപ്പെട്ടത് നാല് ജീവനുകൾ

news image
Jan 16, 2024, 5:47 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പോലീസിൻ്റെ അവസരോചിതമായ ഇടപെടൽ രക്ഷപ്പെട്ടത് നാല് ജീവനുകൾ ‘ഒരു അമ്മയെയും മൂന്ന് മക്കളെയുമാണ് കൊയിലാണ്ടി ഗ്രേഡ് എസ്.ഐ തങ്കരാജാണ് ദൈവദൂതനായി എത്തി ജീവിതത്തിലെക്ക് തിരികെ കൊണ്ടുവന്നത്. രണ്ട് സി.ഐ.മാരുടെ നിർദ്ദേശപ്രകാരമാണ് തങ്കരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാഗ്രതയോടുള്ള പ്രവർത്തനം ജീവനുകൾക്ക് തുണയായത്. ഇന്നലെ വൈകീട്ടാണ് സംഭവം.

 

കുറ്റ്യാടി സി.ഐ.ഷിജു കൊയിലാണ്ടി സി.ഐ.എം.പി ബിജുവിന് അർജൻ്റ് മെസേജ് നൽകുകയായിരുന്നു. ഒരു അമ്മയും, മൂന്നു മക്കളും കുടുംബ പ്രശ്നങ്ങളെ തുടർന്ന് കൊയിലാണ്ടി ഭാഗത്തെക്ക് എത്തിയതായി വിവരം അറിയിക്കുകയായിരുന്നു. സി.ഐ.ഉടൻ തന്നെ ഒരു നിമിഷവും പാഴാക്കാതെ ലൊക്കേഷൻ തിരിച്ചറിയുകയും ഉടൻ തന്നെ ഗ്രേഡ് എസ്.ഐ.തങ്കരാജിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തങ്കരാജ്  ഉടൻ തന്നെ ആ ഭാഗത്തെക്ക് കുതിച്ചു. എന്നാൽ വീണ്ടും ലൊക്കേഷൻ നോക്കിയപ്പോൾ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളത് എന്ന് മനസ്സിലാക്കി ഉടൻ തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലെക്ക് കുതിച്ചെത്തി. ഈ സമയം കടലിലെക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു ‘ പിഞ്ചു കുട്ടികളെ സ്വന്തം മക്കളെ പോലെ എടുത്ത് അമ്മയെയും മക്കളെയും ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.  ഈ വിവരമൊന്നും നാട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. തുടർന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിനു കൈമാറി. കുറ്റ്യാടി പോലീസിൻ്റെയും കൊയിലാണ്ടി പോലീസിൻ്റെ അവസരോചിതമായ ഇടപെടലാണ് നാല് ജീവനുകൾക്ക് പുതുജീവിതത്തിലെക്ക് കൊണ്ടുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe