.
കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി ആയി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ട്ടിച്ച് പൊതു ജനാരോഗ്യ സംവിധാനങ്ങൾ ശക്തി പെടുത്തണം എന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപെട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് ഏയ്ഡ് പോസ്റ്റ് സ്ഥാപിക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ.ജി.എൻ.എ.സംസ്ഥാന കമ്മിറ്റി അംഗം കെ.വി. പുഷ്പജ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്. സ്വാതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.പി.സ്മിത, എം.: അമൽഗീത്
ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.കെ.സജിത , സി. ജൂബിലി , രമ്യ മോഹൻ പ്രമേങ്ങളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി.. ഏരിയ സെക്രട്ടറി എം.അമൽഗീത് , ഏരിയ ടി.എൻ. ശ്രീശുഭ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് എം. സ്വാതി, സെക്രട്ടറി എം. അമൽഗീത്, ട്രഷറർ ടി.എൻ.ശ്രീശുഭ തുടങ്ങിയവരെ തെരഞ്ഞെടുത്തു.