കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ നഴ്സുമാരുടെ പുതിയ തസ്തിക സൃഷ്ടിച്ച് ട്രോമ കെയർ സെന്റർ ആയി ഉയർത്തണമെന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും കെജിഎൻഎ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം ദീപു എസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് രമ്യ മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പ്രജിത്ത് ജില്ലാ റിപ്പോർട്ടും, ഏരിയ സെക്രട്ടറി ടി എസ് നീരജ ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസന്ന , ശ്രേശുഭ, ഡിനി ജോൺ, മേരി ജോസ്ന എന്നിവർ സംസാരിച്ചു.