കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിന്‍റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

news image
Nov 15, 2023, 12:03 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2023-24,ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം കൊയിലാണ്ടി ഇ എം. എസ് സമാരക ടൗൺഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ അഡ്വ. സത്യൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ  ഇ. കെ അജിത്ത് മാസ്റ്റർ, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ കെ. കെ വൈശാഖ്, റഹ്മത്ത്,  വി രമേശൻ മാസ്റ്റർ, വത്സരാജ്,  ദൃശ്യ,  ആർ കെ കുമാരൻ, ചന്ദ്രിക എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗരസഭ പദ്ധതി വിശദീകരണം പട്ടികജാതി വികസന ഓഫീസർ  അനിതകുമാരി നടത്തി. കൗൺസിലർ കെ.ടി. സുമേഷ് നന്ദി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe