കൊയിലാണ്ടി ∙ കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള നടേരിക്കടവ് – കാവുംവട്ടം ഭാഗത്ത് കൈക്കനാൽ പൊട്ടി. നമ്പ്രത്തുകര അങ്ങാടിക്ക് സമീപം വെള്ളം ഒഴുകിയതിനെ തുടർന്ന് നടേരിക്കടവ് ഭാഗത്തെ ഷട്ടർ അടച്ച് കനാലിലെ വെള്ളം ഒഴിവാക്കി. കാലാകാലങ്ങളായി കനാൽ മെയിന്റനൻസ് നടത്താത്തതിന്റെ ഫലമാണ് ഈ അവസ്ഥയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൊയിലാണ്ടി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു.