കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ ഓണ സംഗമം ശ്രദ്ധേയമായി

news image
Sep 17, 2024, 7:41 am GMT+0000 payyolionline.in

കൊയിലാണ്ടി :  കൊയിലാണ്ടിയിലെ ചലച്ചിത്ര ഷോർട്ട് ഫിലിം കലാകാരന്മാരുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഓണ സംഗമവും, ആദരിക്കൽ ചടങ്ങും, പുതിയ കമ്മറ്റി രൂപീകരണവും
മാതൃഭൂമി സീനിയർ റിപ്പോർട്ടർ അനൂപ് ദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.ക്യൂ എഫ് എഫ് കെ പ്രസിഡൻ്റ്പ്രശാന്ത് ചില്ലയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ആൻസൺ ജേക്കബ് സ്വാഗതവും ജോ. സെക്രട്ടറി
ബബിത പ്രകാശ് നന്ദിയും പറഞ്ഞു.

 

ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അക്കാദമി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച  സുധി ബാലുശ്ശേരിക്ക് ചലച്ചിത്ര ഗാന രചയിതാവ്  നിതീഷ് നടേരിക്യു എഫ് എഫ് കെ യുടെ ഉപഹാരം നൽകി ആദരിച്ചു.
സംഘടനയിലെ അംഗങ്ങളുടെ ചെറു മക്കൾ വിശിഷ്ടാതിഥികളെപൊന്നാട നൽകി സ്വീകരിച്ചു.
ചടങ്ങിൽ ഓണത്തിന്റെ വ്യത്യസ്ത അഭിരുചികളുള്ള നമ്മുടെ കാലഘട്ടത്തിന്റെ വിവിധ വശങ്ങൾ, അതോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ യാത്രാ വഴിയിലെ ചെറുതും വലുതുമായ തയ്യാറാക്കിയ മാതൃഭൂമി ന്യൂസിന്റെ ലേഖന പരമ്പരകളുടെ നേരിട്ടുള്ള അനുഭവങ്ങൾ ഉദ്ഘാടകൻ അനൂപ് ദാസ് സംസാരിച്ചു.

മലബാറിന്റെ സ്വായത്തമായ കലാ അഭിരുചികളെ പല ദേശവും കടന്ന് അനുദിനം സജീവമാകുന്ന സിനിമകൾ പിറക്കേണ്ടിയിരിക്കുന്നു എന്നും അത്തരമൊരു സിനിമ ക്യു എഫ് എഫ് കെ യിൽ നിന്നുതന്നെ സംഭവിക്കട്ടെ എന്നും നിധീഷ് നടേരി പ്രസംഗത്തിൽ സൂചിപ്പിച്ചു.കാതലിലെ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ രംഗങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സവിസ്തരമായി മറുമൊഴിയിൽ സുധി ബാലുശ്ശേരി പകർന്നുവെച്ചത് അനുവാചകന് വളരെ പ്രിയമേറിയതായിരുന്നു.

രക്ഷാധികാരികളായ ഭാസ്കരൻ വെറ്റിലപ്പാറ,സാബു കീഴരിയൂർ, ചലച്ചിത്ര നടൻ ദേവരാജ് കോഴിക്കോട്,
രാജീവ് വി ഫോർ യു, സിനിമ സംവിധായകൻ നൗഷാദ് ഇബ്രാഹിം,നാടക നടി ജയ നൗഷാദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ആദരിക്കൽ ചടങ്ങിന് ശേഷം നടന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി റിപ്പോർട്ടും, ട്രഷറർ രഞ്ജിത്ത് നിഹാര വരവ് ചിലവ് കണക്കും അവതരിപ്പിച്ചത് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.

 

 

പുതിയ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡന്റ് : ജനു നന്തി ബസാർ
വൈസ്. പ്രസിഡന്റ് : ഹരി ക്ലാപ്സ്
ജന. സെക്രട്ടറി : സാബു കീഴരിയൂർ
ജോയിന്റ്. സെക്രട്ടറി : ബബിത പ്രകാശ്
ഖജാൻജി : ആഷ്ലി വിജിത്

എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളോടുകൂടിയാണ് ഓണ സംഗമം സമാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe