പയ്യോളി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ പയ്യോളി പള്ളിക്കരയിൽ കൃഷി ചെയ്ത ജൈവ ചെണ്ടുമല്ലി വിളവെടുപ്പ് ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ബാങ്ക് പ്രസിഡന്റ് ടി കെ സുമേഷ്, സെക്രട്ടറി ജയന്തി, ഡയറക്ടർമാരായ ഹമീദ് പുതുക്കുടി. സീന തുടങ്ങിയവർ പങ്കെടുത്തു. നാളെ മുതൽ പൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്ത ചെണ്ടുമ്മല്ലി വിപണിയിൽ എത്തിതുടങ്ങും.