കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി എസ്. ബി ഋതുപർണ്ണക്ക് മധ്യപ്രദേശ് സർക്കാരിൻ്റെ യുവശാസ്ത്രജ്ഞക്കുള്ള അവാർഡ്.
ഉജ്ജയിനിയിൽ നടന്ന ശാസ്ത്ര കോൺഗ്രസ്സിൽ വെച്ച് മധ്യപ്രദേശ് സർക്കാരിൻ്റെ ശാസ്ത്ര ഉപദേഷ്ടാവ് അവാർഡുകൾ വിതരണം ചെയ്തു.25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രശസ്ത ശാസ്ത്ര പഠന ഗവേഷണ സ്ഥാപനമായ ഭോ പ്പാൽ ഐസറിൽ അവസാന വർഷ
ഗവേഷണ വിദ്യാർത്ഥിയാണ് , പരിസ്ഥിതി പ്രവർത്തകനും പൊതുപ്രവർത്തകനുമായ എൻ വി ബാലകൃഷ്ണന്റെയും, മുൻ നഗരസഭാ ചെയർ പേഴ്സസ കെ ശാന്തയുടെയും മകളാണ്.
