കൊയിലാണ്ടി : കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യ ബന്ധനത്തിനുപോയ തോണി മറിഞ്ഞു അപകടം, മൂന്ന് മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.. ഇന്നു രാവിലെ മൽസ്യ ബന്ധനത്തിനു പോയ ഗരുഡ തോണിയാണ് ശക്തമായ തിരമാലയിൽ മറിഞ്ഞത്. തോണിയിൽ അസീസ്, ഷിനു . സന്തോഷ് എന്നിവരാണുണ്ടായിരുന്നത്.
ശക്തമായ തിരമാലയിൽ തോണി മറിഞ്ഞ് തൊഴിലാളികൾ കടലിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട മറ്റു വഞ്ചിയിലെ തൊഴിലാളികൾ മൂന്നുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ അസീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.