കൊയിലാണ്ടി: ഒരു വർഷത്തോളമായി കൊയിലാണ്ടി ഹാർബർ റോഡ് പൊട്ടിപ്പൊളിഞ്ഞ് പൊടി ശല്യം രൂക്ഷമായി വ്യാപാരികൾ കനത്ത ബുദ്ധിമുട്ടുകൾ നേരിടുന്നു. നിരവധി തവണ ബന്ധപ്പെട്ട വകുപ്പിന് പരാതി നൽകിയിട്ടും പരിഹാര നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.
യൂണിറ്റ് വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ,സെക്രട്ടറി ഇസ്മായിൽ ടി.പി, ഇബ്രാഹിംകുട്ടി വിപി കൗൺസിലർ, അഹമ്മദ് ഹാജി ജുമാന,ബഷീർ ഷെഫീഖ് സൗണ്ട് അന്‍ജഷ് മാക്കൂട്ടത്തില്‍, ദേവദാസന്‍ കെ.വി ,അഹമ്മദ് ടി.പി,ഷാഫി എ.പി,യാസര്‍ ടി.പി,ഹനീഫ കിസ്മത്ത് കെ. പി. താഹ എന്നിവർ ചേർന്നാണ് ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നല്കിയത്’
റോഡ് അടിയന്തിരമായി നവീകരിച്ച് പൊടി ശല്യം അവസാനിപ്പിക്കണമെന്നും, വ്യാപാര പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായ സാഹചര്യം ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

