കൊയിലാണ്ടിയിലെ സജീവ സിപിഎം പ്രവർത്തകൻ അനിൽ കുമാർ  ബിജെപിയിൽ ചേർന്നു

news image
Apr 7, 2025, 5:00 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സജീവ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകനായ കുറുവങ്ങാട് കരിയാം പുതിയോട്ടിൽ അനിൽ കുമാർ  ബിജെപിയിൽ ചേർന്നു. അനിൽ കുമാർ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അന്ധമായ ന്യൂനപക്ഷ പ്രീണനത്തിൽ പ്രതിഷേധിച്ചും കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടുമാണ്ബി ജെ പി.യിൽചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സംസ്ഥാന കൗൺസിൽ മെമ്പർ വായാനാരി വിനോദ് ഷാൾ അണിയിച്ച് സ്വീകരിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ, കെ , വൈശാഖ് പാർട്ടി പതാക കൈമാറി സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സിപിഎം പ്രവർത്തകർ പാർട്ടിയിൽ ചേരുമെന്ന് നേതാക്കൾ അറിയിച്ചു. എസ് ആർ ജയ്കിഷ്, വി കെ. ജയൻ, അതുൽ പെരുവട്ടൂർ, കെ വി സുരേഷ്,ഒ മാധവൻ, പ്രിയ ഒരുവമ്മൽ, കെ പി എൽ മനോജ്, രവി വല്ലത്ത് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe