കൊയിലാണ്ടി: നിയന്ത്രണം വിട്ട് കാർ ഇടിച്ച് തട്ടുകട തകർന്നു. ഇന്നലെ രാത്രി വീമംഗലം സ്കൂളിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ തട്ടുകടയിലെക്ക് ഇടിച്ചുകയറുകയായിരുന്നു.
സാധാരണയായി നിരവധി ആളുകൾ ഉണ്ടാവാറുണ്ടെങ്കിലും കട അടച്ചതിനാൽ ആരും ഉണ്ടായിരുന്നില്ല . കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.