കൊയിലാണ്ടിയിൽ ഒയിസ്ക ജൈവ വൈവിധ്യ ദിനം ആചരിച്ചു

news image
May 22, 2025, 1:00 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാ കാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച പല അറിവുകളും ഇന്ന് നഷ്ടപ്പെട്ടു പോകുന്നതായി സിമ്പോസിയം ഉദ്ഘാടനം ചെയ്ത കോഴിക്കോട് എം.ജി.എൻ. ആർ.ഇ. ജി. എസ് ഓംബുഡ്‌സ്മാൻ വി.പി.സുകുമാരൻ അറിയിച്ചു.

പുതിയ തലമുറയിലേക്ക് ഈ നാട്ടറിവുകൾ പകരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ തന്നെ നടത്തേണ്ടതാണ്. ഈ വർഷത്തെ ബയോഡൈവേഴ്സിറ്റി സന്ദേശമായ “പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും” എന്നത് കാലിക പ്രാധാന്യം അറിയിക്കുന്നതാണ്. പരിപാടിയിൽ ഒയിസ്ക പ്രസിഡന്റ് വി. ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ബാബു രാജ് ചിത്രാലയം,ആർ.സുരേഷ് ബാബു, എൻ.ചന്ദ്രശേഖരൻ, കെ സുരേഷ് ബാബു, പി കെ ശ്രീധരൻ , രാംദാസ് മാസ്റ്റർ, കെ.സുധാകരൻ, സി.പി. ആനന്ദൻ , തുടങ്ങിയവർ സിമ്പോസിയത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe