കൊയിലാണ്ടിയിൽ കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്.എൽ.യു) താലൂക്ക് സമ്മേളനം നടന്നു

news image
Apr 21, 2026, 12:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്.എൽ.യു) കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. കെ.എസ്.എൽ.യു സംസ്ഥാന പ്രസിഡന്റ് എ. അനീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി നിയമ ഭേദഗതി ബിൽ അടിയന്തരമായി പാസ്സാക്കണമെന്നും ലൈബ്രേറിയന്മാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

പി.കെ. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളീധരൻ നടേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിന്ധു ആവള അനുശോചന പ്രമേയം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു, കെ. വിനോദ് കുമാർ, സി.കെ. റസാഖ് എന്നിവർ സംസാരിച്ചു. ദീർഘകാലം ഗ്രന്ഥശാലാ രംഗത്ത് സജീവമായിരുന്ന മുതിർന്ന ലൈബ്രേറിയന്മാരെയും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ലൈബ്രേറിയന്മാരെയും സമ്മേളനത്തിൽ ആദരിച്ചു.

സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കെ. ബാലൻ (പ്രസിഡന്റ്), സബിത കോട്ടൂർ (വൈസ് പ്രസിഡന്റ്), മുരളീധരൻ നടേരി (സെക്രട്ടറി), സിന്ധു മഞ്ഞക്കുളം (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. സബിത കെ. നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe