കൊയിലാണ്ടി : ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 31 ന് കൊയിലാണ്ടി യു എ ഖാദർ പാർക്കിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിൽ വെച്ചു നടന്ന ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ അശ്വനിദേവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ജി എൻ എ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സംഘാടക സമിതി കൺവീനറുമായ സ്മിത വി പി സ്വാഗതം ആശംസിച്ചു. എ ഫ് സ് ഇ ടി ഒ ജില്ലാ ഭാരവാഹിയും എ ൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജിതേഷ് എം പി. കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഭിൽ രാജ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
